
അങ്കമാലി: സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾക്ക് സമ്മാനിക്കാനുള്ള സ്വർണകപ്പ് വഹിച്ചുള്ള ഘോഷയാത്രയ്ക്ക് അങ്കമാലി സെന്റ് ജോസഫ് ഹൈസ്കൂളിൽ സ്വീകരണം നൽകി. റോജി എം. ജോൺ എം.എൽ.എ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അങ്കമാലി നഗരസഭാ ചെയർമാൻ മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സനിത റഹീം, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ജെ. ജോമി, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, നഗരസഭാ ഉപാദ്ധ്യക്ഷ റീത്ത പോൾ, റോസിലി തോമസ്, ഹണി ജി. അലക്സാണ്ടർ, ജെവിമോൾ തുടങ്ങിയവർ സംസാരിച്ചു.