പറവൂർ: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മതനിരപേക്ഷ വിദ്യാഭ്യാസവും ബഹുസ്വര ഇന്ത്യയും എന്ന വിഷയത്തിൽ ഇന്ന് വൈകിട്ട് നാലരയ്ക്ക് കെ.ആർ. ഗംഗാധരൻ സ്മാരക ഹാളിൽ സെമിനാർ നടക്കും. ഡോ. സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും. 6, 7 തീയതികളിൽ പറവൂർ ടൗൺ ഹാളിലാണ് ജില്ലാ സമ്മേളനം.