മൂവാറ്റുപുഴ: നിർമ്മല കോളേജിൽ ഇന്ന് രാവിലെ 10.30 മുതൽ രണ്ട് സെഷനുകളിലായി ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ ആത്മീയ പ്രഭാഷണങ്ങൾ നടക്കും. രാവിലെ കുട്ടികളുമായുള്ള സംവാദവും ഉച്ചയ്ക്ക് 1.30 മുതൽ ഫാ. മാത്യു പാലമറ്റം സ്മാരക പ്രഭാഷണവുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.