വൈപ്പിൻ: മുനമ്പം തിരുകുടുംബ ദേവാലയത്തിലെ തിരുനാളിന് കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി കൊടിയേറ്റി. ഫാ. ബാബു പോൾവചനപ്രഘോഷണം നടത്തി. 4ന് ഫാ.ബിനു മുക്കത്ത് ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഫാ. സെൽട്ടൻ വചനപ്രഘോഷണ നടത്തും.

5ന് ഫാ. ജോസഫ് മാളിയേക്കൽ ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഫാ. ഡയസ് വലിയമരത്തിങ്കൽ വചനപ്രഘോഷണം നടത്തും. തുടർന്ന് നാടകം. 6ന് കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. ആന്റണി കുരിശിങ്കൽ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഫാ. പോൾ തോമസ് കളത്തിൽ വചനപ്രഘോഷണം നടത്തും.

7 ന് ദിവ്യബലിക്ക് കോട്ടപ്പുറം രൂപത നിയുക്ത മെത്രാൻ മോൺ.ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കും. ഡോ. ഗ്രിഗറി ആർബി വചനപ്രഘോഷണം നടത്തും.