കൊച്ചി: സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 10ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്താനിരുന്ന 'ജീവിതം തിരിച്ചുപിടിക്കൽ മാർച്ച്' പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചശേഷം നടത്തും. എറണാകുളം കളക്ടറേറ്റിനു മുമ്പിൽ നടക്കുന്ന അനിശ്ചിതകാല സമരം 26ന് ഒരുവർഷം പൂർത്തിയാകും. അന്ന് സമരപ്പന്തലിൽ സംസ്ഥാനതല കൺവെൻ സംഘടിപ്പിക്കും. ഇതിനുശേഷം പുതിയ തീരുമാനങ്ങൾ കൈക്കൊള്ളും.

സർഫാസി നിയമം റദ്ദാക്കണമെന്ന ആവശ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ശക്തമാക്കും. സർഫാസി നിയമം വേണ്ടെന്ന നിലപാടെടുക്കാത്ത പാർട്ടികൾക്ക് വോട്ട് ചെയ്യില്ലെന്നും ഭാരവാഹികൾ അറിയിച്ചു.