പെരുമ്പാവൂർ: സാഹിത്യകാരനും ജീവകാരുണ്യപ്രവർത്തകനുമായ ഡോ.ടോണി മേതലയ്ക്ക് പ്രൈഡ് ഒഫ് കേരള അവാർഡ് സമ്മാനിച്ചു.
സിനിമാ താരം സ്പടികം ജോർജ്, വിവേക് (പരസ്പരം) എന്നിവർ ചേർന്നാണ് അവാർഡ് കൈമാറിയത്.
സംവിധായകരായ സിബി മലയിൽ, മെക്കാർട്ടിൻ, സിനിമാ താരങ്ങളായ ടിനി ടോം, സ്ഫടികം ജോർജ്, അഞ്ജലി നായർ, സിമിനു സിജോ, ആലുവ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.എസ്. നവാസ്, എക്സൈസ് ഇന്റലജിൻസ് സി.ഐ മനോജ് കുമാർ എന്നിവർ സംസാരിച്ചു.