മൂവാറ്റുപുഴ: ഹോളി മാഗി ഫൊറോനാ പള്ളി തിരുനാളിന് വികാരി ഫാ. കുര്യാക്കോസ് കൊടകല്ലിൽ കൊടിയേറ്റി. കൊടിയേറ്റിനുശേഷം തിരുസ്വരൂപ പ്രതിഷ്ഠയും ആഘോഷമായ പാട്ടുകുർബാനയും നടന്നു. ഫാ.ബിജു വെട്ടുകല്ലേൽ, ഫാ. ആന്റണി പുത്തൻകൂളം, ഫാ. സ്കറിയ കുന്നത്ത്, പോൾ ജോസഫ് കൂളത്തുർ, ജോർജ് കാട്ടറുകുടി, ജോസ് കാക്കുച്ചിറ, ജിനു മടേയ്ക്കൽ, സിനി ബിജു പുന്നാട്ട്, സജി ചാത്തംകണ്ടം, കെ.സി. ജോർജ്, ജേക്കബ് ഇരമംഗലത്ത്, ജോണി നെല്ലൂർ, ജോസ് വള്ളമറ്റം, ടോണി വെളിയന്നുർക്കാരൻ, ജോജോ വടക്കേവീട്ടിൽ എന്നിവർ പങ്കെടുത്തു.
ഇന്ന് മോൺ. പയസ് മലേകണ്ടത്തിൽ മുഖ്യകാർമ്മികത്വം വഹിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിരിക്കും.