വൈപ്പിൻ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വാർഷികം ഫെബ്രുവരി 17, 18 തീയതികളിൽ ചെറായി സഹോദരൻ അയ്യപ്പൻ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും. സംഘാടകസമിതി രൂപീകരണം പള്ളിപ്പുറം സർവീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ മേഖലാ പ്രസിഡന്റ് എൻ.കെ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ നടന്നു. പൂയപ്പള്ളി തങ്കപ്പൻ, ജില്ലാ സെക്രട്ടറി ഗീവർഗീസ്, ഡോ.കെ.കെ. ജോഷി, പി.ബി. സജീവൻ, പി.ജി. സുധീഷ്, വിനോയ്‌കുമാർ, പി. മുരളി എന്നിവർ സംസാരിച്ചു.
സംഘാടകസമിതി ഭാരവാഹികളായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, പൂയപ്പിള്ളി തങ്കപ്പൻ, സിപ്പി പള്ളിപ്പുറം, രമണി അജയൻ, അഡ്വ. കെ.വി. എബ്രഹാം, ജോസഫ് പനക്കൽ (രക്ഷാധികാരികൾ), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ (ചെയർപേഴ്‌സൺ), ഡോ.കെ.കെ. ജോഷി, പി.ബി. സജീവൻ, എം.ജെ. ടോമി (വൈസ് ചെയർമാൻമാർ), എം.കെ. ദേവരാജൻ (ജനറൽ കൺവീനർ), കെ.ഡി. കാർത്തികേയൻ, എൻ.എസ്. ഷാജി ( ജോയിന്റ് കൺവീനർമാർ), വിവിധ സബ് കമ്മിറ്റികളുടെ ഭാരവാഹികളായി എ.കെ. ജയൻ, എം. എ. ഹരി, രാധിക സതീഷ്, സി.പി. സുഗുണൻ, കെ.കെ. രത്‌നൻ, എൻ.കെ. സുരേഷ്‌ബാബു, കെ.എസ്. അജയകുമാർ, ടി.വി. ദിനൻ, ഷീല ഗോപി, ടി.സി. പ്രദീപ് എന്നിവരെ തിരഞ്ഞെടുത്തു.