
തൃപ്പൂണിത്തുറ: വാദ്യ കലാകാരൻ തൃപ്പൂണിത്തുറ സജീവന്റെ അനുസ്മരണ യോഗം നഗരസഭാദ്ധ്യക്ഷ രമ സന്തോഷിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സി.പി.എം ഏരിയാ സെക്രട്ടറി പി. വാസുദേവൻ, സി.പി.ഐ നേതാവ് സജീവൻ, നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, ബി.ജെ.പി കൗൺസിലർ രജനിചന്ദ്രൻ, മഹാത്മാ ലൈബ്രറി സെക്രട്ടറി പി. സുരേന്ദ്രൻ, കെ.പി.എം.എസ് നേതാവ് എ.വി. ബൈജു, ആർ.വി. വാസുദേവൻ എന്നിവർ പങ്കെടുത്തു.