വൈപ്പിൻ: ചെറായി വിജ്ഞാനവർദ്ധിനി സഭ വക ശ്രീഗൗരീശ്വര ക്ഷേത്രത്തിലെ മഹോത്സവത്തിന് 18ന് കൊടിയേറും. രാത്രി 7.30ന് തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി എം.ജി. രാമചന്ദ്രൻ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റം. അന്ന് രാവിലെ 1001 കതിന വഴിപാട് , ഉച്ചയ്ക്ക് പ്രസാദംഊട്ട്, വൈകിട്ട് കാവടിയാട്ടം, രാത്രി 501 കതിന വഴിപാട് എന്നിവയുമുണ്ടാകും. തുടർന്ന് എല്ലാ ദിവസവും രാവിലെ ശ്രീബലി, വൈകിട്ട് തായമ്പക, എഴുന്നള്ളിപ്പ് എന്നിവ നടക്കും.
19ന് വൈകിട്ട് 5.30ന് കുറിച്ചിത്താനം ജയകുമാറിന്റെ ഓട്ടൻതുള്ളൽ, രാത്രി 8ന് കോട്ടയം സുരഭിയുടെ നാടകം, രാത്രി 10ന് കഥകളി, 20ന് വൈകിട്ട് 5.30ന് ശീതങ്കൻ തുള്ളൽ, രാത്രി 8ന് തിരുവനന്തപുരം ജോസ്‌കോയുടെ ഗാനമേള, രാത്രി 10ന് കഥകളി, 21ന് വൈകിട്ട് 5.30 ന് വെച്ചൂർ രമാദേവിയുടെ കുറത്തിയാട്ടം, രാത്രി 9ന് കൊച്ചിൻ തരംഗ് ബീറ്റ്‌സിന്റെ ഗാനമേള, 22ന് വൈകിട്ട് 5.30ന് വിനീത് വാസുദേവ ചാക്യാരുടെ ചാക്യാർ കൂത്ത്, രാത്രി 8ന് വി.വി സഭ നൃത്തസംഗീത അക്കാഡമിയുടെ നൃത്ത സംഗീതാവിഷ്‌കരണം, 23 ന് രാവിലെ 9 ന് ശ്രീനാരായണ ധർമ്മപഠന പരിഷത്ത്, വൈകിട്ട് 5. 30ന് കാവിൽ ഉണ്ണികൃഷ്ണവാര്യരുടെ സോപാന സംഗീതം, രാത്രി 8ന് കൊച്ചിൻ ശാരികയുടെ നാടകം.
24ന് വൈകിട്ട് 5ന് സാംസ്‌കാരിക സമ്മേളനം , രാത്രി 8ന് പത്തനം തിട്ട ഒറിജിനൽസിന്റെ ഗാനമേള, 25ന് വൈകിട്ട് 6ന് പ്രഭാഷണം, രാത്രി 8ന് അമ്പലപ്പുഴ സാരഥിയുടെ നാടകം, 26ന് തൈപ്പൂയം , പുലർച്ചെ 5 മുതൽ നവകലശാഭിഷേകം, തൈപ്പൂയാഭിഷേകം, രാവിലെ 10ന് കാവടി ഘോഷയാത്ര, 11ന് ശ്രീബലി, 4ന് പകൽപ്പൂരം, 6 ന് ഭസ്മക്കാവടി ഘോഷയാത്ര, തുടർന്ന് പൂമൂടൽ, രാത്രി 8.30ന് എസ്.കൃതികയുടെ സംഗീതകച്ചേരി, 11ന് പള്ളിവേട്ട , എഴുന്നള്ളിപ്പ്.
27നാണ് പ്രസിദ്ധമായ ചെറായിപ്പൂരം. രാവിലെ 8.15ന് തിടമ്പേറ്റൽ, 8.30ന് ശ്രീബലി , വൈകീട്ട് 3 മുതൽ പകൽപ്പൂരം, കുടമാറ്റം, 6.30ന് കൂട്ടിയെഴുന്നള്ളിപ്പ്, 9ന് വർണ്ണക്കാഴ്ച, 10ന് മാപ്രാണം സച്ചിൻ, തൃപ്പൂണിത്തുറ സിദ്ധാർഥ് എന്നിവരുടെ നാദസ്വരകച്ചേരി , 28ന് പുലർച്ചെ ഒന്നിന് ആറാട്ട്, 2 മുതൽ എഴുന്നള്ളിപ്പ്, രാവിലെ 6ന് കൊടിയിറക്കൽ.
ഉത്സവത്തിന് പ്രസിഡന്റ് വികാസ് മാളിയേക്കൽ, സെക്രട്ടറി പി.ജി. ഷൈൻ, ട്രഷറർ ബെൻസീർ കെ.രാജ്, ദേവസ്വം മാനേജർ ദിനരാജൻ എന്നിവർ നേതൃത്വം നൽകും.