തൃപ്പൂണിത്തുറ: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും അധികം വിക്കറ്റുകളും ഏകദിനങ്ങളിൽ 500 ലധികം വിക്കറ്റുകളും നേടിയ അന്താരാഷ്ട്ര ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ 7ന് രാവിലെ 10.30ന് തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് സന്ദർശിക്കും. ക്ലബ്ബിനും ജില്ലയിലെ മുഴുവൻ ക്രിക്കറ്റ് പ്രേമികൾക്കും ഇത് ഇത് അഭിമാന നിമിഷമാണെന്ന് ക്ലബ് സെക്രട്ടറി സി.ജി.ശ്രീകുമാർ അറിയിച്ചു. സംസ്ഥാനത്തെ യുവസ്‌പിന്നർമാർക്കായി മികച്ച സൗകര്യങ്ങൾ നൽകുന്നതിനായി തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബി​ന്റെ സംരംഭമായ 'ടി.സി.സി. സ്‌പിൻ ഫൗണ്ടേഷൻ' അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് പാലസ് ഓവൽ ഗ്രൗണ്ടിലെ ക്ലബി​ന്റെ ഇൻഡോർ ക്രിക്കറ്റ് നെറ്റ്സിൽ കളിക്കാരുമായി സംവദിക്കും.