 
തൃപ്പൂണിത്തുറ: തിരുവാങ്കുളം മാരിയമ്മൻ ക്ഷേത്രത്തിലെ അമ്മൻകൊട ഉത്സവം ഇന്ന് തുടങ്ങും. രാവിലെ 8ന് കൊടിയേറ്റ്, 8.30 ന് കരകം നിറ, 11 ന് ഊരുചുറ്റൽ പറയെടുപ്പ്, 6.30 ന് ദീപാരാധന, 8 ന് അഗ്നി കരകം, പറയെടുപ്പ്. നാളെ വൈകീട്ട് 6 ന് ഭജന, 7 ന് ദീപാരാധന, 8 ന് അഗ്നികരകം, പറയെടുപ്പ്. ഞായർ രാവിലെ 9 ന് ഊരുചുറ്റൽ പറയെടുപ്പ്, വൈകീ ട്ട് 5.30 ന് സർവൈശ്വര്യപൂജ, 6.30 ന് ദീപാരാധന, 8 ന് അഗ്നികരകം, പറയെടുപ്പ്. തിങ്കൾ വൈകീട്ട് 6.30 ന് ദേവിക്ക് പൂമൂടൽ, 7 ന് ദീപാരാധന, 8 ന് അഗ്നികരകം, പറയെടുപ്പ്, രാത്രി 12.30 ന് വിശേഷാൽ പൂജ. ചൊവ്വ രാവിലെ 9 ന് ഊരുചുറ്റൽ പറയെടുപ്പ്, വൈകീട്ട് 5 ന് താലംവരവ്, വൈകീട്ട് 7 ന് ദീപാരാധന, 9 ന് സത്യകരകം, അഗ്നിപ്രവേശം തുടർന്ന് താലം എതിരേൽപ്, രാത്രി 2 ന് പെരുംപൂജ, ഗുരുതി.