
കൊച്ചി: ക്രിസ്മസ്-പുതുവത്സരത്തിന് കെ.എസ്.ആർ.ടി.സി ജില്ലയിൽ നടത്തിയ ബഡ്ജറ്റ് ടൂറിസം യാത്ര സൂപ്പർ ഹിറ്റ്. 56 ട്രിപ്പുകളാണ് വിവിധ ഡിപ്പോകളിൽ നിന്ന് നടത്തിയത്. കുടുംബത്തോടൊപ്പവും അല്ലാതെയും കുറഞ്ഞ ചെലവിൽ വിനോദയാത്ര നടത്താൻ ഡിസംബർ 23 മുതൽ ജനുവരി ഒന്നു വരെ ആകർഷകമായ പാക്കേജുകളാണ് എറണാകുളം, ആലുവ, പിറവം, കൂത്താട്ടുകുളം, കോതമംഗലം എന്നിവിടങ്ങളിൽ ഒരുക്കിയത്.
ക്രിസ്മസ് -പുതുവത്സരാഘോഷങ്ങളും ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു. കൂത്താട്ടുകുളത്തു നിന്ന് ക്രിസ്മസ് ദിനത്തിൽ നടത്തിയ യാത്രയിൽ ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരി കടുത്തുരുത്തി സ്വദേശി മൂന്നാംക്ലാസുകാരി അഹല്യയാണ് കേക്ക് മുറിച്ചത്.
കെ.എസ്.ആർ.ടി.സി 2021 നവംബർ ഒന്നിനാരംഭിച്ച ബഡ്ജറ്റ് ടൂറിസം രണ്ടുവർഷം പിന്നിടുമ്പോൾ ബുക്കിംഗ് കൂടുകയാണ്. മദ്ധ്യകേരളത്തിനകത്തും പുറത്തുമായുള്ള വിനോദയാത്രകളെല്ലാം ഹിറ്റായിക്കഴിഞ്ഞു. 600 മുതൽ 900 രൂപവരെയുള്ള പാക്കേജുകളുണ്ട്.
പാക്കേജുകൾ
(ഡിപ്പോ, ട്രിപ്പ്, പാക്കേജ്)
കൂത്താട്ടുകുളം- 11, ചതുരംഗപ്പാറ-6, ഗവി-2, അഞ്ചുരുളി-2, മലക്കപ്പാറ-1
പിറവം- 4 ഗവി-1, മലക്കപ്പാറ-2, മൂന്നാർ-1
കോതമംഗലം-27 മാമലക്കണ്ടം-22, ചതുരങ്കപ്പാറ-2, മലക്കപ്പാറ-1, ഗവി-2
ആലുവ-3, പരുന്തുംപാറ- 1, മലക്കപ്പാറ-2
എറണാകുളം- 11, മാമലക്കണ്ടം- 4, മലക്കപ്പാറ- 3, ഗവി- 2, പരുന്തുംപാറ-2
ആകെ ട്രിപ്പ്- 56
യാത്രക്കാർ- 2576
വരുമാനം- 18 ലക്ഷം (പ്രാഥമിക കണക്ക്)
അടുത്ത പാക്കേജ് ഏപ്രിലിൽ
ഏപ്രിലിലാണ് അടുത്ത അവധിക്കാല പാക്കേജ്. ഇതുകൂടാതെ എല്ലാ അവധി ദിവസങ്ങളിലും ട്രിപ്പുകൾ നടത്തുന്നുണ്ട്. ഗ്രൂപ്പുകൾക്ക് ഒന്നിച്ച് ബസ് ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.
ബുക്കിംഗ്
ജില്ലാ കോ ഓഡിനേറ്റർ- 9447223212
എറണാകുളം- 8129134848, 92076 48246
ആലുവ-85479 21480
കോതമംഗലം- 9846926626
പിറവം- 9446206897
കൂത്താട്ടുകുളം- 9497415696
മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ ആളുകൾ ഇത്തവണ എത്തിയിരുന്നു. കാസർകോട് ജില്ലയിൽ നിന്നടക്കം എത്തി
പ്രശാന്ത് വേലിക്കകം, ജില്ലാ കോ ഓർഡിനേറ്റർ
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം