kgna
കെ.ജി.എൻ.എ കളക്ട്രേറ്റ് മാർച്ച് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച കേരളത്തിന്റെ സാമ്പത്തിക വിഹിതം പുന:സ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഗവ. നഴ്സുമാർ ജില്ലാ കേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തി. കാക്കനാട് സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.

കെ.ജി.എൻ.എ ജില്ല പ്രസിഡന്റ് അജിത ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സ്മിത ബക്കർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ടി.ഡി. ബീന, എം. അഭിലാഷ്, ബേസിൽ പി. എൽദോസ, ജില്ലാ ജോ. സെക്രട്ടറി എം.എ. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.