അങ്കമാലി: തുറവൂർ ഷാവോലിൻ ഷിറ്റോറിയോ മാർഷൽ ആർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിത കരാട്ടെ ക്യാമ്പ് ഡി.വൈ.എസ്.പി സജി മാർക്കോസ് ഉദ്ഘാടനം ചെയ്തു. ഷിഹാൻ മാർട്ടിൻ പുന്നശേരി അദ്ധ്യക്ഷത വഹിച്ചു. ബ്ലാക്ക് ബെൽറ്റും സർട്ടിഫിക്കറ്റും അംഗത്വ കാർഡും ഫാ.ആന്റണി പുതിയാപറമ്പിൽ വിതരണം ചെയ്തു. ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ആഗ്‌നറ്റ് പി. ഷൈജുവിനെ റിട്ട. എസ്.ഐ വി.ടി. ജോർജും മുതിർന്ന കരാട്ടെ പരിശീലകനെ ജില്ല കരാട്ടെ അസോസിയേഷൻ ട്രഷറർ എം.കെ. ഉണ്ണിക്കൃഷ്ണനും ആദരിച്ചു. ജിബിന ഷാജു, സെബാസ്റ്റ്യൻ ഈരാളി, സുബിൻ കാച്ചപ്പിള്ളി, ജോൺസൺ കല്ലൂക്കാരൻ, ജിജോ ഈരാളി, അനിത പ്രതാപ്, സുബിത ജിജോ, നന്ദന സുരേഷ്, സ്വാതി സുദർശൻ,സജീവ് കുന്നുംപുറത്ത് എന്നിവർ സംസാരിച്ചു.