
കൊച്ചി: ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്‌സ് ഇന്ത്യയുടെ (ഐ.ഇ.ഐ) സിവിൽ എൻജിനിയറിംഗ് ഡിവിഷൻ ബോർഡിന്റെ 2023-24 സെഷനിൽ ചെയർമാനായി ഡോ. അനിൽ ജോസഫിനെ നിയമിച്ചു.
ഇന്ത്യൻ ജിയോ ടെക്‌നിക്കൽ സൊസൈറ്റി ദേശീയ പ്രസിഡന്റ്, ഇന്ത്യൻ അസോസിയേഷൻ ഒഫ് സ്ട്രക്ചറൽ എൻജിനിയേഴ്‌സ് നാഷണൽ ഗവേണിംഗ് കൗൺസിൽ അംഗം, കൊച്ചി ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ, കൊച്ചിയിലെ ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ വൈസ് ചെയർമാൻ, കൊച്ചി റീജിയണൽ സ്‌പോർട്‌സ് സെന്റർ വൈസ് പ്രസിഡന്റ്, കേരള മാനേജ്‌മെന്റ് അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കൊച്ചി ആസ്ഥാനമായുള്ള ജിയോ ടെക്‌നിക്കൽ ആൻഡ് സ്ട്രക്ചറൽ കൺസൾട്ടൻസി സ്ഥാപനമായ ജിയോ സ്ട്രക്ചറൽസിന്റെ മാനേജിംഗ് ഡയറക്ടറാണ്.