elisa
മദർ ഏലീശ്വ

കൊച്ചി: കേരള കത്തോലിക്കാസഭയിലെ ആദ്യ സന്യാസിനിയും ആദ്യ സന്യാസിനി സഭാസ്ഥാപകയുമായ മദർ ഏലീശ്വ നാളെ ധന്യപദവിയിലേക്ക്. ഫ്രാൻസീസ് മാർപ്പാപ്പ 2023 നവംബർ 8ന് വത്തിക്കാനിൽ നടത്തിയ പ്രഖ്യാപനത്തിൽ ഇതിന് അനുമതി നൽകിയതായി സഭാനേതൃത്വം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ധന്യ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് കൃതജ്ഞതാ ദിവ്യബലി ആറിന് നടക്കും. ഛായാചിത്രപ്രയാണം, സ്ത്രീ ശാക്തീകരണ അവാർഡ് വിതരണം , പുസ്തക പ്രകാശനം എന്നിവയുണ്ടാകും.
വരാപ്പുഴ സെന്റ് ജോസഫ്‌സ് കോൺവെന്റ് അങ്കണത്തിൽ വൈകിട്ട് 4.30ന് നടക്കുന്ന കൃതജ്ഞതാ ദിവ്യബലിക്ക് അതിരൂപതാ മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ ഫാ.യേശുദാസ് പഴമ്പിള്ളി, സുപ്പീരിയർ ജനറൽ മദർ സൂസമ്മ, വികാരി ജനറൽ മാത്യു ഇലഞ്ഞിമറ്റം, ഫാ. ജോസ്ലിൻ, സി.സൂസി എന്നിവർ പങ്കെടുത്തു.