മൂവാറ്റുപുഴ: വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി യൂണിയൻ സെക്രട്ടറി കെ.എ. നവാസ് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന് കത്ത് നൽകി. 20 കോടി രൂപയുടെ അടിയന്തര സർക്കാർ സഹായമുണ്ടായാൽ മാത്രമേ കമ്പനിയുടെ പ്രവർത്തനം നല്ല നിലയിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുള്ളൂവെന്ന് നിവേദനത്തിൽ പറയുന്നു. കമ്പനി മുൻ ചെയർമാൻ ഇ.കെ. ശിവൻ, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, യൂണിയൻ ജനറൽ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചത്.