വരാപ്പുഴ: റേഷൻകടകൾ വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായി വരാപ്പുഴ പഞ്ചായത്തിലെ തേവർകാട് ആരംഭിച്ച കെ സ്റ്റോർ പഞ്ചായത്ത് അംഗം വിജു ചുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സി.വി. ജിജി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ ടി. ശോഭ, റേഷൻ വ്യാപാരി എം.വി. ഫ്രാൻസീസ്‌ എന്നിവർ സംസാരിച്ചു.