മൂവാറ്റുപുഴ: ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എഡ്യൂക്കേഷൻ (ഐ.എ.എം.ഇ) എറണാകുളം സെൻട്രൽ സോണിന്റെ കിഡ്‌സ് ഫെസ്റ്റ് നാളെ വി.എം പബ്ലിക് സ്‌കൂളിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് വി.എം സ്‌കൂൾ ചെയർമാൻ കെ.എം. അഷ്റഫ് ഉദ്ഘാടനം നിർവഹിക്കും. ഐ.എ.എം.ഇ രക്ഷാധികാരി അബ്ദുൾ കരീം സഖാഫി ഇടുക്കി അദ്ധ്യക്ഷത വഹിക്കും.