മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷം വജ്രം ഇന്ന് നടക്കും. എൻഡോവ്മെന്റ് വിതരണം, എഡ്യൂക്കേഷൻ എക്സലൻസ് അവാഡ് വിതരണം, കലാകായിക പ്രതിഭകൾക്ക് ആദരം, വിരമിക്കുന്ന അദ്ധ്യാപിക മിജി മത്തായിക്ക് യാത്രഅയപ്പ്, പൂർവ അദ്ധ്യാപക സംഗമം എന്നിവയുണ്ടാകും. വൈകിട്ട് 6ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.