വരാപ്പുഴ: പുത്തൻപള്ളി സെന്റ് ജോർജസ് എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. കോങ്ങോർപ്പിള്ളി ജംഗ്ഷനിൽ വോളന്റിയേഴ്സ് ഫ്ലാഷ് മോബും തെരുവ് നാടകവും നടത്തി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എ. മനാഫ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ‌്മാസ്റ്റർ ടി.കെ. രമേശ്, പി.ടി.എ പ്രസിഡന്റ് എം.എ. ജെയിംസ്, വൈസ് പ്രസിഡന്റ് പി.കെ. രമേശൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.എസ്. ബിന്ദു, ഡിജോ തോമസ് എന്നിവർ സംസാരിച്ചു.