തൃപ്പൂണിത്തുറ: വിജ്ഞാന പ്രദർശിനി യോഗം ക്ഷേത്ര സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ചമ്പക്കര ശ്രീ വൈഷ്ണവ ഗന്ധർവ സ്വാമി ക്ഷേത്രത്തി​ലെ ഉത്സവം 6, 7, 8 തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി പ്രമോദ് മേൽശാന്തി എൻ.പി. ബൈജു കീഴ്ശാന്തി ഉണ്ണി തുടങ്ങിയവർ കാർമ്മികത്വം വഹി​ക്കും. ഒന്നാം ദിവസം 5.30ന് നിർമ്മാല്യം, 6ന് ഉഷ:പൂജ, ഗണപതി ഹോമം, ഗുരുപൂജ, 7ന് നടയ്ക്കൽ പറ, 7.30 മുതൽ ഭാഗവത പാരായണം, ഉദയാസ്തമന പൂജാരംഭം തുടർന്ന് ഉച്ചപൂജ 12ന് പ്രസാദ ഊട്ട്, വൈകിട്ട് 5.30 ന് നടതുറപ്പ് , 6 ന് സർപ്പം പാട്ട്, നൂറും പാലും, 7 ന് അത്താഴ പൂജ , താലംവരവ് (കുമാരനാശാൻ കുടുംബ യൂണിറ്റ് വടക്കത്തറ പൂണിത്തുറ) 7 ന് ചിന്തുപാട്ട് ( ശക്തി വേൽ ചിന്തുപാട്ട് സംഘം തൃപ്പൂണിത്തുറ) 7.30 ന് കലാപരിപാടികൾ ഉദ്ഘാടനം നടി​ ജാനകി മേനോൻ , 8 ന് ചാക്യാർ കൂത്ത് (കുലപതി ഡോ. എടനാട് രാജൻ നമ്പ്യാർ ) 9 ന് തിരുവാതിരകളി (പഞ്ചമി, പെരീക്കാട്, എരൂർ ) 9.15 ന് നാടൻ പാട്ട് ഡാൻസ്. രണ്ടാം ദിവസം 5.30 ന് നിർമ്മാല്യം, അഭിഷേകം, 6 ന് ഉഷ:പൂജ, ഗണപതി ഹോമം, ഗുരുപൂജ, 7 ന് നടക്കൽ പറ, 7.30 മുതൽ ഭാഗവത പാരായണം, 9.30 ന് ഭഗവത് ഗീതാപാരായണം, 12 ന് പ്രസാദ ഊട്ട്, 5.30 ന് നടതുറപ്പ് തുടർന്ന് ഗന്ധർവ്വൻ പാട്ട്, 6.30 ന് പുഷ്പാഭിഷേകം, 7.30 ന് തിരുവാതിരകളി (വടക്കത്തറ കുമാരനാശാൻ കുടുംബ യൂണിറ്റ്) 7.15 ന് അത്താഴ പൂജ. തിങ്കളാഴ്ച 5 .30 ന് നിർമ്മാല്യം, അഭിഷേകം, 6 ന് ഉഷ:പൂജ, ഗണപതി ഹോമം, ഗുരുപൂജ 7. ന് നടയ്ക്കൽ പറ 7.30 ഭാഗവത പാരായണം 8 ന് കാഴ്ചശ്രീബലി, 9.30 ന് ശ്രീഭൂതബലി, 12 ന് പ്രസാദ ഊട്ട്, 5 ന് പകൽപ്പൂര ഘോഷയാത്ര, 7 ന് സ്വർണക്കുടത്തിൽ കാണിക്കയിടൽ പ്രധാനം 7.15 ന് അത്താഴ പൂജ , 7.45 ന് മംഗള പൂജ, തുടർന്ന് 8.30 ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും .