കൊച്ചി: മുൻ എം.പിയും ആദ്യകാല മാദ്ധ്യമപ്രവർത്തകനുമായ എം.എം.ലോറൻസിനെ സീനിയർ ജേർണലിസ്റ്റ്‌സ് യൂണിയൻ എറണാകുളം ജില്ലാ ഘടകം ആദരിച്ചു. ഗാന്ധി നഗറിലെ വസതിയിൽ ഭാരവാഹികൾ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. വിശ്രമ ജീവിതം നയിക്കുന്ന മുതിർന്ന മാദ്ധ്യമപ്രവർത്തകൻ പി.രാജനെയും വസതിയി​ലെത്തി ആദരിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ.ഗോപാലൻ, സെക്രട്ടറി വി.ആർ.രാജമോഹൻ,വൈസ് പ്രസിഡന്റ് അബ്ദുല്ല മട്ടാഞ്ചേരി, ട്രഷറർ റോബർട്ട് ലിവേര എന്നിവർ സംഘത്തിലുണ്ടായിരുന്നു.