മൂവാറ്റുപുഴ: ഊരമന എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ 147-ാം മന്നം ജയന്തി ആഘോഷിച്ചു. കരയോഗ മന്ദിരത്തിൽ മന്നത്തിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയശേഷം പ്രസിഡന്റ് പി.എസ്. അനിൽകമാർ പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കരയോഗം വൈസ് പ്രസിഡന്റ് കെ.എൻ. ഭാസി, കമ്മിറ്റി അംഗങ്ങളായ എ. ദേവദാസ്, എൻ.കെ. സതീഷ് തുടങ്ങിയവർ സംസാരിച്ചു.