 
കൊച്ചി: കളമശേരി അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വിദ്യാർത്ഥികൾക്കായി 13നും 14നും സയൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മൂന്ന് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
ക്യാമ്പിന് ശേഷം 500 രൂപ വിലമതിക്കുന്ന റോബോട്ടിക് ടോയ് കിറ്റ് ലഭിക്കും. ഡിസൈൻ തിങ്കിംഗ്, റോബോട്ടിക്‌സ്, കോഡിംഗ്, മൊബൈൽ അപ്ലിക്കേഷൻ നിർമ്മാണം തുടങ്ങിയവയെക്കുറിച്ചറിയാം.
ക്യാമ്പ് പൂർണസമയവും വിദ്യാർത്ഥികൾ പ്രായോഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. സമാപനദിവസം ക്യാമ്പ് അംഗങ്ങൾ വികസിപ്പിക്കുന്ന മെഗാപ്രോജക്ട് രക്ഷിതാക്കൾക്ക് മുൻപിൽ അവതരിപ്പിക്കും.
https://link.asapcsp.in/cscekm എന്ന ലിങ്കിലോ 9778598336, 9995618202 എന്ന നമ്പറിൽ വിളിച്ചോ ക്യാമ്പിൽ രജിസ്റ്റർ ചെയ്യാം. 999 രൂപയാണ് ഫീസ്.