 
കൊച്ചി: വിവിധ ഫ്രീക്വൻസി റേഡിയോ തരംഗങ്ങളെ ആഗിരണം ചെയ്യാൻ കയറും റബ്ബറും ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചതിന് കുസാറ്റ് ഗവേഷകനായിരുന്ന ഡോ. ഒ. രാഹുൽ മനോഹറിന് പേറ്റന്റ് ലഭിച്ചു. കുസാറ്റ് സ്‌കൂൾ ഒഫ് എൻജിനിയറിംഗ് പ്രൊഫസർമാരായ ഡോ. അഞ്ജു പ്രദീപിന്റെയും ഡോ. കെ.എസ് ബീനയുടെയും മേൽനോട്ടത്തിലായിരുന്നു ഗവേഷണം.
പ്രകൃതിക്കിണങ്ങിയ അബ്സോർബർ നിലവിലുള്ള കെമിക്കൽ അബ്സോർബറുകളെപ്പോലെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല.