കൊച്ചി: ശരീരഭാരത്താൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടിരുന്ന മുപ്പത്തെട്ടുകാരന് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ നടത്തിയ ബറിയാട്രിക് ശസ്ത്രക്രിയ വിജയം.

വൈപ്പിൻ സ്വദേശിയായ ജോസ്‌മോൻ ശസ്ത്രക്രിയിയലൂടെ രണ്ട് മാസംകൊണ്ട് 57 കിലോ കുറച്ചു. ശസ്ത്രക്രിയയ്ക്ക് മുമ്പ് 182 കിലോ ആയിരുന്നു ഭാരം. അടുത്ത ആറ് മാസത്തിനുള്ളിൽ 35 മുതൽ 40 കിലോ കൂടി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ. മനോജ് അയ്യപ്പത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയത്.

നടക്കാൻ ബുദ്ധിമുട്ട്, കൂർക്കംവലി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങി അമിതവണ്ണവുമായി ബന്ധപ്പെട്ട് യുവാവ് അനുഭവിച്ചിരുന്ന പ്രശ്‌നങ്ങൾ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചതായി ആശുപതി അധികൃതർ അറിയിച്ചു.

സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി സീനിയർ രജിസ്ട്രാർ ഡോ. ഷിയോൺ, സീനിയർ കൺസൾട്ടന്റും അനസ്‌തേഷ്യ വിഭാഗം മേധാവിയുമായ ഡോ. ഡിനിറ്റ് ജോയ് എന്നിവരും മെഡിക്കൽ സംഘത്തിലുണ്ടായിരുന്നു.