 
തൃപ്പൂണിത്തുറ: സക്ഷമ കണയന്നൂർ താലൂക്കിന്റെ നേതൃത്വത്തിൽ ലൂയി ബ്രെയിലിന്റെ സ്മരണാർത്ഥം ലോക ബ്രെയിൽ ദിനാചരണം നടത്തി. തൃപ്പൂണിത്തുറ ചിന്മയവിദ്യാലയം, ഇരുമ്പനം വി.എച്ച്.എസ്.എസ്, ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നീ വിദ്യാലയങ്ങളിലായിരുന്നു ചടങ്ങുകൾ.
ബ്രെയിൽ ലിപി ഉപയോഗിക്കുന്ന രീതി, അരിത്തമെറ്റിക് ബ്രെയ്ലി, വൈറ്റ് കെയിൻ, ബ്രെയ്ലി വാച്ച് എന്നിവയും ബ്രെയിൽ ലിപിയിൽ ബ്ലൈൻഡ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വി.ജി. അംബുജാക്ഷൻ തയ്യാറാക്കിയ ശ്രീവിഷ്ണു സഹസ്രനാമം, ഭഗവത്ഗീത എന്നീ പുണ്യ ഗ്രന്ഥങ്ങളും പരിചയപ്പെടുത്തി.
150 കണ്ണുകൾ ദാനം ചെയ്യാൻ മുൻകൈയെടുത്ത സക്ഷമ ജില്ലാ വൈസ് പ്രസിഡന്റും കാഴ്ച പരിമിതരുമായ എം. രാംകുമാർ നേത്രദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. സക്ഷമ താലൂക്ക് പ്രസിഡന്റ് ആർ. പ്രസാദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാലയങ്ങളില അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. സക്ഷമയുടെ ദിവ്യാംഗമിത്രം പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.
രാധികാ വർമ്മ, സിന്ധു മധുകുമാർ, മിനി രാജേന്ദ്രൻ, ചന്ദ്രിക പ്രസാദ്, മഞ്ജു, സത്യൻ, രാജീവ് നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.