nh

കാലടി: മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി തിരുവൈരാണിക്കുളത്തെ നടതുറപ്പ് മഹോത്സവം വീക്ഷിക്കാൻ സമീപത്തെ ക്രൈസ്തവ ദേവാലത്തിൽ നിന്ന് പുരോഹിതരെത്തി. കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.ജോസഫ് കണിയാംപറമ്പിൽ, വെള്ളാരപ്പിള്ളി സെന്റ്. ജോസഫ് , ഫാ.പോൾ കോലഞ്ചേരി, പള്ളി ട്രസ്റ്റിമാർ എന്നിവരാണ് ക്ഷേത്ര ഓഫീസിലെത്തിയത്.

ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ.എ. പ്രസൂൺ കുമാർ എന്നിവർ വികാരിമാരെ സ്വീകരിച്ചു. നട തുറപ്പ് മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളെ കുറിച്ച് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വിവരിച്ചു. മാതൃകാപരമായ പ്രവർത്തനങ്ങളാണ് ക്ഷേത്ര ട്രസ്റ്റ് നടത്തുന്നതെന്നും തുടർന്നും കൂടുതൽ കാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണമെന്ന അവർ പറഞ്ഞു. മുൻ ലോകസഭാ അംഗം കെ. പി. ധനപാലൻ, ചലച്ചിത്ര താരങ്ങളായ അദിതി രവി, ബിജുകുട്ടൻ, ബാലതാരം ദേവാനന്ദ എന്നിവർ ക്ഷേത്ര ദർശനം നടത്തി.