
കൊച്ചി: എ.ഐ.ടി.യു.സി 18 -ാം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ
രാവിലെ 9.30ന് പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഡബ്ല്യു.എഫ്.ടി.യു ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. വാഹിദ നിസാം, വി.ബി. ബിനു, ഡോ. ജിനു സക്കറിയ ഉമ്മൻ എന്നിവർ പങ്കെടുക്കും. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാജു അദ്ധ്യക്ഷത വഹിക്കും.
വൈസ് ചെയർമാൻ കെ.എൻ. സുഗതൻ, കൺവീനർ ജി.മോട്ടിലാൽ എന്നിവർ സംസാരിക്കും. തുടർന്ന് ചർച്ച. പുതിയ സംസ്ഥാന കൗൺസിലിനെയും ഭാരവാഹികളെയും തിരഞ്ഞെടുക്കും.