eco
കെ.പി.എം.എ പരിസ്ഥിതി അവാർഡ് വിതരണം

കൊച്ചി: കേരള പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ (കെ.പി.എം.എ )പരിസ്ഥിതി അവാർഡുകൾ നാളെ 5.30 ന് നെടുമ്പാശേരി ഹോട്ടൽ എയർലിങ്ക് കാസിലിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ ഹൈബി ഈഡൻ എം.പി വിതരണം ചെയ്യും.

മികച്ച സംഘടനയ്ക്കുള്ള അവാർഡിന് കണ്ണൂർ ക്ലീൻ കേരള അർഹമായി. വ്യക്തിഗത അവാർഡ് പരിസ്ഥിതി സംരക്ഷകരായ റിട്ട. എൻജിനി​യർ വടകര സ്വദേശി മണലിൽ മോഹനൻ, തിരുവനന്തപുരം പുഞ്ചക്കരി സ്വദേശി ബിനു പുഞ്ചക്കരി എന്നിവർ പങ്കിട്ടു. സംഘടനയ്ക്ക് പ്രശസ്തി പത്രവും 50,000 രൂപ ക്യാഷ് അവാർഡും വ്യക്തികൾക്ക് പ്രശസ്തി പത്രത്തോടൊപ്പം 25,000 രൂപ വീതം ക്യാഷ് അവാർഡും ലഭിക്കും.