കൂത്താട്ടുകുളം: രണ്ടുമാസത്തിനിടെ കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിൽ വീണ്ടും മോഷണം. ചുറ്റമ്പലത്തിനുള്ളിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ചു. വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. ക്ഷേത്രത്തിന് പിന്നിലെ റബർ തോട്ടത്തിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ നാണയത്തുട്ടുകൾ കണ്ടെത്തി. നാലായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഡോഗ് സ്ക്വാഡും വിരലയടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. പൊലീസ് നായ അമ്പലം കോളനി റോഡ് വരെ പോയി തിരിച്ചെത്തി. കൂത്താട്ടുകുളം പൊലീസ് കേസെടുത്തു.
ഒന്നരമാസം മുമ്പ് നമസ്കാര മണ്ഡപത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തിയ വെളിയന്നൂർ സ്വദേശി വേലായുധനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.