തൃപ്പൂണിത്തുറ: ഉദയംപേരൂർ പുത്തൻപള്ളിയിൽ വിശുദ്ധ സെബസ്‌ത്യാനോസിന്റെയും ഈശോ മറിയം യോഹന്നാൻ മാംദാനയുടെയും ദർശന തിരുനാൾ ആരംഭിച്ചു. ഇന്ന് രാവിലെ 6.15 ന് ദർശന സമൂഹത്തിലെ പുതിയ അംഗങ്ങളെ ചേർക്കൽ, 6.30 ന് കുർബാന, 9 ന് ലൈത്തോരന്മാരുടെ വാഴ്‌ച, വൈകിട്ട് 5.30 ന് ജപമാല, പ്രസുദേന്തിവാഴ്‌ച, തിരുശേഷിപ്പ് വണക്കം, കപ്ലോൻ വികാരി വാഴ്‌ച. 6.30 ന് വീടുകളിലേക്ക് അമ്പെഴു ന്നള്ളിക്കൽ. 6 ന് രാവിലെ 7ന് കുർബാന, വൈകിട്ട് 4 ന് ജപമാല, തിരിവെഞ്ചരിപ്പ്, രൂപം എഴുന്നള്ളിക്കൽ, പാട്ടുകുർബാന, പ്രദക്ഷിണം, വാഴ്വ്. പ്രധാന തിരു നാൾ ദിനമായ 7 ന് രാവിലെ 7ന് കുർബാന, 10ന് പാട്ടുകുർബാന, പ്രദക്ഷിണം, 3.30 ന് രൂപം എടുത്തുവയ്ക്കൽ 6 ന് സെന്റ് സെബാസ്റ്റ്യൻ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിൻ്റെ വാർഷികം, പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ തുടങ്ങിയവ നടക്കും. 8 ന് ഓർമദിനം. രാവിലെ 6.30 ന് ദർശന സമൂഹത്തിൽ നിന്ന് മരിച്ചു പോയവർക്ക് വേണ്ടി കുർബാന.