കൊച്ചി: കാലടിയിൽ നടക്കാനിരിക്കുന്ന സനാതന ഹിന്ദു മഹാസംഗമത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ചെയർമാൻ സ്വാമി പ്രഭാകരാനന്ദ സരസ്വതിയും ജനറൽ കൺവീനർ സ്വാമി ബാലകൃഷ്ണനാഥുമാണ്.
യോഗം അഖില ഭാരതീയ സന്യാസിസഭ ദേശീയ സെക്രട്ടറി സ്വാമി പ്രഭാകരാനന്ദ സ്വരസ്വതി ഉദ്ഘാടനം ചെയ്തു.
വെള്ളാളപിള്ള ഫെഡറേഷൻ ദേശീയ പ്രസിഡന്റ് വേണു പിള്ള, അഖില ഭാരതീയ പത്മശാലിയസംഘം ദേശീയ സെക്രട്ടറി സി. ഭാക്സരൻ, കേരള ധീവരസമാജം സംസ്ഥാന സെക്രട്ടറി ബാബുമാള, വേളാർ സർവീസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി യു.ടി. രാജൻ, ഭാരതീയ ക്ഷേത്ര സേവാസമിതി സംസ്ഥാന സെക്രട്ടറി രാജൻ പിഷാരടി, സനാതൻ ധർമ്മസേന സംസ്ഥാന സെക്രട്ടറി ജയചന്ദ്രൻ വണ്ടിപ്പെരിയാർ, വിശ്വകർമ്മ പീഠാധീശൻ സ്വാമി കൃഷ്ണാനന്ദ സ്വരസ്വതി, സ്വാമി ബാലകൃഷ്ണനാഥ്, ചഞ്ചൽജി, പട്ടാര്യസമാജം സെക്രട്ടറി ബാബു കുമ്പളം, പകിടി ഉണ്ണിക്കൃഷ്ണൻ, സോമൻ പായിപ്ര തുടങ്ങിയവർ സംസാരിച്ചു.