
കൊച്ചി: ജ്യോതി സി.എൻ.സി ഓട്ടമേഷൻ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ) ജനുവരി 9 മുതൽ 11 വരെ നടക്കും. 1000 കോടി രൂപയുടെ പുതിയ ഓഹരികളാണ് വിൽക്കുന്നത്.
രണ്ട് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 315 രൂപ മുതൽ 331 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 45 ഓഹരികൾക്കും തുടർന്ന് 45 ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.