ആലുവ: ആലുവ ശ്രീനാരായണ ക്ലബിന്റെ കലണ്ടർ ആലുവ അദ്വൈതാശ്രമത്തിൽ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമനും ആശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയും ചേർന്ന് പ്രകാശിപ്പിച്ചു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ക്ലബ് സെക്രട്ടറി കെ.എൻ. ദിവാകരൻ, വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, ആർ.കെ. ശിവൻ, എം.പി. നാരായണൻ കുട്ടി, ലൈല സുകുമാരൻ, ഷിജി രാജേഷ്, കെ.ആർ. അജിത് തുടങ്ങിയവർ സംബന്ധിച്ചു.