കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ സാക്ഷിവിസ്‌താരം തുടങ്ങി. കേസിലെ 10 പ്രതികളിൽ ജുഡിഷ്യൽ കസ്റ്റഡിയിലുള്ള ഒന്നാംപ്രതി പൾസർ സുനി മാത്രമാണ് ഇന്നലെ ഹാജരായത്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ബൈജു പൗലോസിന്റെ സാക്ഷിവിസ്താരം ഇന്നും തുടരും. പ്രോസിക്യൂഷന്റെ അവസാനത്തെ സാക്ഷിയാണ് ബൈജു പൗലോസ്.