
പറവൂർ: വീട്ടുവളപ്പിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. കട്ടത്തുരുത്ത് മേമന ലളിതയുടെ വീട്ടുവളപ്പിലാണ് ഇന്നലെ രാവിലെ ഏഴ് മണിയോടെ
വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ കാട്ടുപന്നിയെ കണ്ടത്. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി കാട്ടുപന്നിയെ നീക്കം ചെയ്തു.