തൃപ്പൂണിത്തുറ: തിരുവാങ്കുളം സെന്റ് ജോർജ് ക്യംതാ കത്തീഡ്രലിൽ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 6.30 ന് പ്രഭാത പ്രാർത്ഥന, 7 ന് വിശുദ്ധ കുർബാന, ദനഹ ശുശ്രൂഷ തുടർന്ന് 8.30 ന് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റും. വൈകിട്ട് 6 ന് സന്ധ്യാപ്രാർത്ഥന, 7.30 ന് ചിത്രപ്പുഴ ചാപ്പലിലേക്കുള്ള പ്രദക്ഷിണം. പ്രധാന പെരുന്നാൾ ദിവസമായ നാളെ രാവിലെ 7 ന് പ്രഭാത പ്രാർത്ഥന, 8 ന് മൂന്നിൻമേൽ കുർബാന ഇടുക്കി ഭദ്രാസനാധിപൻ സഖറിയാസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ നടക്കും.
10 ന് കേശവൻപടിക്ക് സമീപമുള്ള കുരുശു പള്ളിയിലേക്ക് പ്രദക്ഷിണം, 11 ന് ആശീർവാദം, നേർച്ചവിളമ്പ് എന്നിവ നടക്കും. 5.30 ന് സന്ധ്യപ്രാർത്ഥന, 6.30 മുതൽ സംയുക്ത ഭക്തസംഘടനാ വാർഷികവും വിവിധ കലാ പരിപാടികളും നടക്കും.