അങ്കമാലി: അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൽ നിയമനടപടി സ്വീകരിക്കണമെന്നും സഹകാരികളുടെ നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വം നൽകി ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റി അർബൻ ബാങ്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. സി.പി.എം അങ്കമാലി ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ബിബിൻ വർഗീസ്, നിക്ഷേപക സമരസമിതി ചെയർമാൻ ടി.ടി. തോമസ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ്, സി.വി. സജേഷ് എന്നിവർ സംസാരിച്ചു.