അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകൾക്ക് 3.31 കോടി രൂപ അനുവദിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. മണ്ഡലത്തിലെ ഇരുപത്തിയഞ്ചിലേറെ റോഡുകൾക്കാണ് തുക അനുവദിച്ചത്. ഒരു വർഷത്തേക്ക് ഈ റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി നിർവഹിക്കുമെന്ന് എം.എൽ.എ പറഞ്ഞു.