തൃപ്പൂണിത്തുറ: എസ്.എൻ. ജംഗ്ഷൻ മുതൽ ഹിൽപാലസ് റോഡ് വരെ മെട്രോ റെയിലിനോടൊപ്പം 22 മീറ്റർ വീതിയിൽ റോഡ് വേണമെന്ന ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ 16 മീറ്റർ വീതിയിൽ പാത നിർമ്മിക്കണമെന്ന നഗരസഭയുടെ മുഖ്യമന്ത്രിക്കുള്ള നിവേദനം യാത്രാ ക്ലേശം പരിഹരിക്കാൻ ഉതകുന്നതല്ലെന്ന് തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഒഫ് റെസിഡന്റ്സ് അസോസിയേഷൻ (ട്രൂറ) ചെയർമാൻ വി.പി.പ്രസാദും കൺവീനർ വി.സി. ജയേന്ദ്രനും പറഞ്ഞു. തൃപ്പൂണിത്തുറ മെട്രോയ്ക്കായി 22 മീറ്റർ വീതിയിൽ നാലുവരി പാത വേണമെന്ന് ട്രൂറ നവകേരള സദസിൽ നിവേദനം സമർപ്പിച്ചപ്പോൾ നഗരസഭ 16 മീറ്റർ വീതിയിൽ 371 മീറ്റർ നീളത്തിൽ റോഡ് വേണമെന്ന ആവശ്യമുയർത്തി നിവേദനം നൽകിയത് ദുരൂഹമാണ്. കോടതിയിൽ ട്രൂറയുടെ കേസ് അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോൾ അനാവശ്യ വിവാദം സൃഷ്ടിച്ച് നഗരത്തിന്റെ വികസ മോഹത്തെ തകർക്കുന്ന തീരുമാനം പുന:പരിശോധിക്കമ്മണമെന്ന് ട്രൂറ ആവശ്യപ്പെട്ടു.