മൂവാറ്റുപുഴ: കെ.എസ്.ടി.പി ഡിവിഷണൽ ഓഫീസ് സ്റ്റേഡിയം കോംപ്ലക്‌സിലേക്ക് മാറ്റിസ്ഥാപിച്ചു. മാത്യു കുഴൽനാടൻ എം.എൽ.എ പുതിയ കെട്ടിടത്തിൽ ഓഫീസ് തുറന്നു .മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൾ സലാം, എക്‌സിക്യുട്ടീവ് എൻജിനിയർ ഷിജി കരുണാകരൻ, എ.എക്‌സ്.ഇ ഷിനുകുമാർ എന്നിവർ സംസാരിച്ചു.