ആലുവ: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ അഞ്ചാമത് സുനീഷ് കോട്ടപ്പുറം സ്മാരക മാദ്ധ്യമ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. ജില്ലയിലെ പ്രാദേശിക മാദ്ധ്യമ പ്രവർത്തകർക്ക് അപേക്ഷിക്കാം. 2023 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള തീയതികളിൽ പ്രസിദ്ധീകരിച്ച വാർത്തകളാണ് അവാർഡിനായി പരിഗണിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളായിരിക്കണം. വാർത്തകളുടെ രണ്ട് കോപ്പികൾ ജനുവരി 26നകം കെ.ജെ.യു ഓഫീസ്, ക്ളോക്ക് ടവർ ബിൽഡിംഗ്, മെട്രോ പില്ലർ നമ്പർ 18, ആലുവ എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9446969046 sasiperumpadappil@gmail.com