പെരുമ്പാവൂർ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റും മൈക്രോ ചെക്ക് ലാബുമായി സഹകരിച്ച് ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. യൂണിറ്റിലുള്ള ഹോട്ടൽ, റസ്റ്റോറന്റ്, ടീ ഷോപ്പ്, ബേക്കറി എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ഉടമകൾക്കും ഹെൽത്ത് കാർഡ് നൽകി. അന്യസംസ്ഥാന തൊഴിലാളികൾക്ക് എച്ച്.ഐ.വി ടെസ്റ്റും നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. പാർത്ഥസാരഥി, യൂണിറ്റ് പ്രസിഡന്റ് കെ.ഇ. നൗഷാദ്, സെക്രട്ടറി കെ.ബി. ശശി, ബെന്നി പോൾ, കെ.എം. ഉമ്മർ, അബ്ദുൾ ഖാദർ, എംബ്രോസ് മാത്യു എന്നിവർ സംസാരിച്ചു.