പെരുമ്പാവൂർ: താലൂക്ക് ആശുപത്രിയിലെ എക്‌സ്‌റേ മെഷീൻ അടിയന്തരമായി പ്രവർത്തനയോഗ്യമാക്കണമെന്ന് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് പെരുമ്പാവൂർ നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. അഞ്ചു മാസത്തിലധികമായി എക്‌സ്‌റേ മെഷീൻ ഉപയോഗശൂന്യമായിട്ട്. പുതിയത് വാങ്ങിയെങ്കിലുംരോഗികൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിപ്പിക്കുന്നില്ല. ഈ സ്ഥിതി മാറ്റി ആശുപത്രിയിൽ എല്ലാ സേവനങ്ങളും ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ബൈജു മേനാച്ചേരി യോഗം ഉദ്ഘാടനം ചെയ്തു. സുരേഷ് കരട്ടേം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സാം ഐസക് പൊതയിൽ, വിനയൻ ക്രാരിയേലി, കെ.സി. വിജയമ്മ, അംബു, സുരേഷ് കാലടി എന്നിവർ സംസാരിച്ചു.