
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിക്കുവേണ്ടി തൃശൂർ തേക്കിൻകാട് മൈതാനത്തെ ആൽമരച്ചില്ല മുറിച്ച സംഭവത്തിൽ ഹൈക്കോടതി കൊച്ചിൻ ദേവസ്വംബോർഡിന്റെ വിശദീകരണം തേടി. തേക്കിൻകാട് മൈതാനവുമായി ബന്ധപ്പെട്ട് ഇന്നലെ മറ്റൊരു ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഈ വിഷയം പരാമർശിച്ചത്.
ചില്ലകൾ മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ ഡിവിഷൻബെഞ്ചിന് ലഭിച്ചിരുന്നു. ദൃശ്യങ്ങൾ ദേവസ്വംബോർഡിന്റെ അഭിഭാഷകന് കൈമാറിയാണ് വിശദീകരണം തേടിയത്. അടുത്തദിവസം വീണ്ടും പരിഗണിക്കും.
മഹിളാമോർച്ചയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിച്ച സ്ത്രീശക്തി സംഗമത്തിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. സുരക്ഷയുടെ ഭാഗമായാണ് ചെല്ലകൾ വെട്ടിയത്.