1

തോപ്പുംപടി: അമൃത് പദ്ധതി പ്രകാരം കൊച്ചി പ്രദേശത്ത് സൗജന്യകുടിവെള്ള കണക്ഷൻ നൽകുന്ന പദ്ധതി അടിയന്തരമായി പൂർത്തികരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കരുവേലിപ്പടി വാട്ടർ അതോറിട്ടി അസി. എക്സി.എൻജിനിയറെ ഉപരോധിച്ചു. പദ്ധതി പ്രകാരം കൊച്ചിയിൽ 11,000-ളം കുടുംബങ്ങളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ടെൻഡർ നടപടി പൂർത്തികരിച്ചെങ്കിലും കരാർ ഏറ്റെടുത്തവരും ലൈസൻസ്ഡ് പ്ലംബർമാരും തമ്മിലുള്ള തർക്കം നിലനിൽക്കുന്നതാണ് കണക്ഷൻ നൽകുവാൻ സാധിക്കാത്തതെന്ന് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ പറഞ്ഞു. വാട്ടർ അതോറിട്ടിയിലെ ഉദ്യോഗസ്ഥർ രണ്ട് തവണ ഇരുകൂട്ടരുമായി ചർച്ചകൾ നടത്തിയെങ്കിലും ഇതുവരെ തീരുമാനത്തിൽ എത്തുവാൻ സാധിച്ചിട്ടില്ല. കണക്ഷൻ നൽകുന്നതിനുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തികരിക്കുന്നതിനുള്ള നടപടി ഉണ്ടാകുമെന്ന വാട്ടർ അതോറിട്ടി എക്സി.എൻജിനിയറുടെ ഉറപ്പിൽ ഉപരോധസമരം സമാപിച്ചു. പ്രതിഷേധത്തിന് തമ്പി സുബ്രഹ്മണ്യം, പി. പി.ജേക്കബ്, കൗൺസിലർ അഭിലാഷ് തോപ്പിൽ, എം.എച്ച്. ഹരേഷ്, ഇ.ജെ. അവറാച്ചൻ, സി.എക്സ്. ജൂഡ്, പ്രേം ജോസ്, ഐ.എക്സ്.ജോൺസൻ, അരുൺകുമാർ, ഷീബ ശാലി, പ്രത്യുഷ് പ്രസാദ്, ജോസി ചാണയിൽ, എൻ. ജെ. ഡഗ്ലസ്, മൈക്കിൾ മാളിയേക്കൽ, ഇ.എം കുഞ്ഞപ്പൻ, ടി. എം.ബിബി, കെ. ഏച്ച്. റഫിയത്, പി. ജി.തോമസ് എന്നിവർ നേതൃത്വം നൽകി.