solar-vayeppamela

കൊച്ചി: പീപ്പിൾസ് അർബൻ ബാങ്കിന്റെ തൃക്കാക്കര ശാഖയിൽ നടന്ന സോളാർ വായ്പാ മേള മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ ടി.സി. ഷിബു അദ്ധ്യക്ഷത വഹിച്ചു. വായ്പാ വിതരണോദ്ഘാടനം പയസ് ജോസഫിന് നൽകി ബാങ്ക് വൈസ് ചെയർമാൻ സോജൻ ആന്റണി നിർവഹിച്ചു. ബാങ്കിന്റെ പ്രീമിയം ഇടപാടുകാരനായ ബിൽഡിംഗ് ഓണർ അനിൽ വർഗീസിനെ യോഗത്തിൽ ആദരിച്ചു. സോളാർ വായ്പ വിതരണവും പ്രീമിയം ഇടപാടുകാരെ ആദരിക്കുന്ന ചടങ്ങും നടന്നു. ബാങ്ക് സി.ഇ.ഒ കെ. ജയപ്രസാദ് , ബോർഡ് അംഗം ബി.എസ്.നന്ദനൻ, വി.വി. ഭദ്രൻ, അഡ്വ. രാജേഷ്, സുമയ്യ ഹസ്സൻ, ഇ.ടി. പ്രതീഷ്, അബ്ദുൽ റഹിം, ബോർഡ് ഒഫ് മാനേജ്‌മെന്റ് അംഗങ്ങളായ ഡോ. ശശി കുമാർ, ഇ.കെ. ഗോകുലൻ, രവീന്ദ്രൻ കെ.എസ്. എന്നിവർ പങ്കെടുത്തു. ബോർഡ് ഒഫ് മാനേജ്‌മെന്റ് ചെയർമാൻ കെ.കെ. രാമചന്ദ്രൻ, സോളാർ കമ്പനി പ്രതിനിധികളായ മനോജ്കുമാർ, സനോജ്, ജയകൃഷ്ണൻ ബ്രാഞ്ച് മാനേജർ സപ്‌ന പങ്കജാക്ഷൻ തുടങഅങിയവർ പങ്കെടുത്തു.